കരിമ്പട്ടികയിൽ പെടുത്താനുള്ള കേരള സർക്കാർ നീക്കത്തിനെതിരെ എസ്.എൻ.സി ലാവലിൻ; ലാവലിന്‍ കമ്പനി ഹൈക്കോടതിയെ സമീപിച്ചു.

single-img
22 January 2016

02495759 എസ്എന്‍സി ലാവലിന്‍ കമ്പനി ഹൈക്കോടതിയെ സമീപിച്ചു. കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ലാവലിനെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ നോട്ടീസ് അയച്ചതിനു പിന്നാലെയാണ് കമ്പനി കോടതിയെ സമീപിച്ചിരിക്കുന്നത്. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് സര്‍ക്കാര്‍ നോട്ടീസ് അയച്ചിരിക്കുന്നതെന്നും അതിനാല്‍ ഇത് നിയമവിരുദ്ധമാണെന്നും കമ്പനി പറയുന്നു.

ലാവലിൻ ഇടപാടിൽ പ്രതിസ്ഥാനത്ത് നിൽകുന്ന കനേഡിയൻ കമ്പനി ആദ്യമായാണ് കേരളത്തിൽ നിയമ നടപടികളിലേക്ക് കടക്കുന്നത്.ലാവലിൻ കേസിൽ സി.പി.എം പി.ബി അംഗം പിണറായി വിജയനെയും മറ്റ് പ്രതികളെയും കുറ്റവിമുക്തരാക്കിയ നടപടിക്കെതിരായ സർക്കാർ ഹൈകോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ഈ ഹരജിയുമായി ബന്ധപ്പെട്ട് ലാവലിൻ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തണമെന്ന ആവശ്യം വി.എസ് അച്യുതാനന്ദന്‍റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഷാജഹാൻ കോടതിയിൽ ഉന്നയിച്ചിട്ടുണ്ട്.