സാന്റിയാഗോ മാര്‍ട്ടിന്റെ 122 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

single-img
11 April 2016

08THMARTIN_1076424f
ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ സ്വത്ത് സര്‍ക്കാര്‍ കണ്ടുകെട്ടി. 122 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. കേരളത്തില്‍ നടന്ന അന്യസംസ്ഥാന ലോട്ടറിത്തട്ടിപ്പ് കേസിലാണ് കണ്ടുകെട്ടല്‍. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് നടപടി. കേരളത്തില്‍ സിക്കിം ലോട്ടറി വില്‍പ്പനയുമായി ബന്ധപ്പെട്ട് കേസില്‍ മാര്‍ട്ടിനെ മുഖ്യപ്രതിയാക്കി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കാനായി ഏകദേശം 4000 കോടി രൂപയുടെ ക്രമക്കേട് കേരളത്തില്‍ നടത്തിയതായാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.

ജയ്മുരുഗുന്‍, ജോണ്‍ ബ്രിട്ടോ തുടങ്ങിയ മാര്‍ട്ടിന്റെ നാലു കൂട്ടാളികള്‍ക്കുമെതിരെ സി.ബി.ഐ. കുറ്റം ചുമത്തിയിട്ടുണ്ട്.മാര്‍ട്ടിനും കുടുംബത്തിനും 5000 കോടി രൂപയിലധികം ആസ്തിയുണ്ടെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.