സെയ്ഫ് കേരള റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ;വഴിയരികിലെ സര്‍ബത്ത് വിൽപ്പനക്കാരിൽ പലരും ചേർക്കുന്നത് മീന്‍ ഐസ് വെള്ളം

single-img
12 April 2016

Sarbathആരോഗ്യ വകുപ്പിന്റെ സെയ്ഫ് കേരള പദ്ധതിയുടെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ.മീന്‍ അഴുകാതിരിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ഐസിട്ട വെള്ളമാണു പലയിടങ്ങളിലും സർബത്തിൽ ചേർക്കുന്നത്.വേണ്ടത്ര ശുചിത്വമില്ലാത്ത വഴിയോര കച്ചവട കേന്ദ്രങ്ങളില്‍ നിന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഇത്തരത്തിലുള്ള ഐസ് ശേഖരം പിടിച്ചെടുത്തു

ഫ്രെഷ് ജ്യൂസെന്ന പേരില്‍ എസെന്‍സ് ചേര്‍ത്ത പാനീയങ്ങളും വില്‍ക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി. ഇതിനു കാലാവധി തീയതികള്‍ രേഖപ്പെടുത്തിയിട്ടുമില്ല. തണ്ണിമത്തന്‍ ജ്യൂസ് അടക്കമുള്ളതിന്റെ എസെന്‍സ് കണ്ടെത്തിയിട്ടുണ്ട്.പരിശോധനയുടെ ഭാഗമായി ഒന്‍പതു ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ അധികൃതര്‍ നോട്ടീസ് നല്‍കി. വൃത്തി ഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതടക്കമുള്ള സാഹചര്യം കണക്കിലെടുത്താണ് ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിച്ചത്.പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.