ദുബായിൽ അധ്വാനിക്കുന്നവരേക്കാൾ കൂടുതൽ സമ്പാദിക്കുന്നത് പ്രഫഷണല്‍ യാചകർ;പിടിയിലായ യാചകർ മാസം സമ്പാദിക്കുന്നത് 270,000 ദിര്‍ഹം

single-img
12 April 2016

beggar-chinese2ദുബായ് മുൻസിപ്പാലിറ്റി ഇൻസ്പെക്ടർമാർ പിടികൂടിയ യാചകൻ മാസം തോറും സമ്പാദിക്കുന്നത് 270,000 ദിര്‍ഹം.. 2016 ആദ്യപാദത്തില്‍ 59 യാചകരെയാണ് മുനിസിപ്പാലിറ്റി പിടികൂടിയതെന്ന് മുനിസിപ്പാലിറ്റി മാര്‍ക്കറ്റ്് വിഭാഗം തലവന്‍ ബദിയാവി പറഞ്ഞു. മുനിസിപ്പാലിറ്റി ദുബൈ പോലീസുമായി ചേര്‍ന്ന് നടത്തിയ കാമ്പയിനില്‍ നിരവധി പ്രഫഷണല്‍ യാചകരെ പിടികൂടിയതായി അദ്ദേഹം പറഞ്ഞു.

നിയമപരമായി തന്നെയാണു യാചകർ ദുബായിൽ എത്തിയിരിക്കുന്നത്.ബിസിനസ് വിസയും ടൂറിസ്റ്റ് വിസയും അടിച്ച പാസ്‌പോര്‍ട്ടാണു ഇവർ കൈവശം വെച്ചിരിക്കുന്നത്.വിസ കാലാവധിക്കകം പരമാവധി പണമുണ്ടാക്കിയാണ് ഇത്തരക്കാര്‍ നാട്ടിലേക്ക് തിരിക്കുന്നത്.

പിടിക്കപ്പെട്ടവരുടെ കണക്കനുസരിച്ച് ശരാശരി ഒരാള്‍ക്ക് പ്രതിദിനം 9000 ദിര്‍ഹം ലഭിക്കുന്നുണ്ട്. ഒന്നര മണിക്കൂറിന് 1500 ദിര്‍ഹം വീതമാണിത്. വെള്ളിയാഴ്ച പള്ളികള്‍ക്ക് മുന്നില്‍ വെച്ചാണ് കൂടുതല്‍ പണം ഇവര്‍ സമ്പാദിക്കുന്നത്

കഴിഞ്ഞ റമദാന്‍ കാമ്പയിന്റെ ഭാഗമായി ദുബൈ പോലീസ് 197 യാചകരെയും ഷാര്‍ജ പോലീസ് 33 യാചകരെയും പിടികൂടിയിരുന്നു. രാജ്യത്തിന്റെ മാന്യത കളഞ്ഞു കുളിക്കുന്ന തെരുവു യാചകര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഷാര്‍ജ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.