ഖത്തറിലും വാറ്റ് നികുതി വരുന്നു;ജി.സി.സി. രാജ്യങ്ങളിൽ വാറ്റ് നികുതി നടപ്പിലാക്കുന്നതോടെ പ്രവാസികളുടേയും കൈ ചോരും

single-img
5 October 2016

Two traders watch prices on the floor of the Doha Stock Exchange,in front of a securities company in downtown Doha

ദോഹ: മൂല്യവര്‍ധിത നികുതി(വാറ്റ്) നടപ്പാക്കാന്‍ ഖത്തര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2018 ജനവരിക്കും 2019 ജനവരിക്കുമിടയിലുളള നികുതിയാണ് നടപ്പാക്കുന്നത്. ദോഹയില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച സെമിനാറില്‍ ഓഡിറ്റ് കമ്പനിയായ ബി.ഡി.ഒ. ഖത്തറുമായി ഇക്കാര്യം ചര്‍ച്ചയായി.
ജി.സി.സി. രാജ്യങ്ങള്‍ 2018 മുതല്‍ വാറ്റ് നടപ്പാക്കാന്‍ നേരത്തെ ധാരണയായിട്ടുണ്ട്. 2018 ജനവരി ഒന്ന് മുതല്‍ അഞ്ച് ശതമാനം വാറ്റ് നടപ്പാക്കാന്‍ യു.എ.ഇയും കുവൈത്തും തീരുമാനിച്ചിട്ടുണ്ട്. 2018 ജനവരി ഒന്ന് മുതല്‍ 2019 ജനവരി ഒന്ന് വരെയുളള കാലത്ത് ബഹ്റൈന്‍, സൗദിഅറേബ്യ, ഒമാന്‍ രാജ്യങ്ങളും വാറ്റ് നടപ്പാക്കുമെന്നാണ് പ്രതീക്ഷ

വികസന ആസൂത്രണ സ്ഥിതിവിവരക്കണക്ക് പ്രകാരം അഞ്ച് ശതമാനം വാറ്റാണ് 2018-ല്‍ ഖത്തറില്‍ നടപ്പാക്കുകയെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലയില്‍ മൂല്യവര്‍ധിത നികുതിയുണ്ടാകില്ല. 59 അടിസ്ഥാന ഭക്ഷ്യസാധനങ്ങള്‍, മരുന്നുകള്‍, ചില സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയവയ്ക്കാണ് വാറ്റ് ഏര്‍പ്പെടുത്തുക.