ജിസാറ്റ് 18 വിജയകരമായി വിക്ഷേപിച്ചു.

single-img
6 October 2016

image-11

കയെനി: ഫ്രഞ്ച് ഗയാനയില്‍ വച്ചു വ്യാഴാഴ്ച്ച പുലര്‍ച്ചെ നടന്ന വിക്ഷേപണത്തില്‍ ഇന്ത്യയുടെ വാര്‍ത്താ വിനിമയ ഉപഗ്രഹം
ജിസാറ്റ് -18 വിജയകരമായി വിക്ഷേപിച്ചു. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ, ഉപഗ്രഹവിക്ഷേപണ വാഹിനിയാണ് യൂറോപ്യന്‍ സ്പേസ് എജന്‍സിയുടെ ഏരിയാന്‍ – 5 റോക്കറ്റ് എന്ന യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ റോക്കറ്റിന്റെ സഹായത്തോടെയാണ് ജിസാറ്റിനെ ഭ്രമണപഥത്തിലെത്തിച്ചത്.

ഉപഗ്രഹത്തിന്റെ മൊത്തംഭാരം 18. 3404 കിലോഗ്രാമാണ്. 48 ട്രാന്‍സ്‌പോണ്ടറുകളുള്ള ജിസാറ്റ് 18 ഭൂമിയിലേക്ക് കൂടുതല്‍ വിസ്തൃതിയില്‍ തരംഗങ്ങള്‍ അയക്കാന്‍ ശേഷിയുള്ളതാണ്. ബാങ്കിങ്, ടെലിവിഷന്‍, ടെലികമ്യൂണിക്കേഷന്‍സ്, ബ്രോഡ്ബാന്‍ഡ് തുടങ്ങിയ മേഖലകളുടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കാന്‍ ഈ ഉപഗ്രഹത്തിലൂടെ സാധ്യമാകും എന്ന് ഐ.എസ്.ആര്‍.ഒ വിശദീകരിക്കുന്നു.

ഇന്ത്യന്‍ റോക്കറ്റ് ഉപയോഗിച്ച് നടത്തുന്ന വിക്ഷേപണത്തിലും ഇരട്ടി തുകയാണ് വിദേശരാജ്യത്തെ ആശ്രയിക്കുന്നതിലൂടെ ഐ.എസ്.ആര്‍.ഒയ്ക്ക് മുടക്കേണ്ടിവരിക. ഭാരമേറിയ ഉപഗ്രഹങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ജി.എസ്.എല്‍.വി. എം.കെ. 3 നിര്‍മാണത്തിലാണ്.2017 ഓടെ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. അതിനാല്‍ ഐ.എസ്.ആര്‍.ഒയുടെ അടുത്ത വര്‍ഷത്തെ പദ്ധതിയായ ജിസാറ്റ് – 17 ഉം ഏരിയാന്‍ – 5 ഉപയോഗിച്ച് വിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരിക്