മരുമകന്‍റെ അമിത മദ്യപാനം എതിർത്തു;അമ്മായിയമ്മയെ മരുമകൻ കഴുത്തറുത്ത് കൊന്നു

single-img
11 October 2016

crime-scene-big
പെരുമ്പാവൂർ കുറുപ്പംപടി പ്രളയക്കാട് മരുമകൻ അമ്മായി അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പുലക്കുടി പൗലോസിന്‍റെ ഭാര്യ ഏലിയാമ്മ (60) ആണ് മരിച്ചത്. മരുമകനെ കുറുപ്പംപടി പൊലീസ് കസ്റ്റഡിയിൽ എടുത്തു.
മരുമകന്‍റെ അമിത മദ്യപാനം എതിർത്തതും സ്വത്ത് തർക്കവുമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.കടുത്ത മദ്യപാനിയായ പൗലോസ് ഏറെ നാളായി ഭാര്യ വീട്ടുകാരുമായി അകന്നു പാണ്ടിക്കാട് വാടക വീട്ടിൽ കഴിയുകയായിരുന്നു. സ്വത്ത് തർക്കമാണ് ഭാര്യവീട്ടുകാരുമായി അകലാൻ ഇടയാക്കിയത്. ഇന്ന് പുലർച്ചെ ഭാര്യവീട്ടിലെത്തിയ പൗലോസ് ഭാര്യ ലിസിയുമായി വഴക്കിട്ടത് ഏലിയാമ്മ എതിർത്തു. വാക്കുതർക്കം മൂച്ഛിച്ചതോടെ പൗലോസ് ഏലിയാമ്മയെ കത്തികൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നു.