പിണറായിയിലെ കൊലപാതകം: നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍

single-img
12 October 2016

harthal-1

കണ്ണൂര്‍ പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലനാണ്ടി രമിതിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി കേന്ദ്രനേതത്വം നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

ഇന്ന് രാവിലെ പത്ത് മണിയോടെ പിണറായി ടൗണിലുള്ള പെട്രോള്‍ പമ്പിന് സമീപത്തെ രമിതിന്റെ വീടിന് പുറത്തുവച്ചായിരുന്നു ആക്രമണമുണ്ടായത്. കലയ്ക്കും കഴുത്തിനും ഗുരുതരമായി വെട്ടേറ്ര രമിതിനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം മോഹനന്റെ കൊലപാതകത്തിനുള്ള തിരിച്ചടിയാണ് രമിതിന്റെ കൊലയെന്നാണ് റിപ്പോര്‍ട്ട്. പാല്‍, പത്രം എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.