വിജിലന്‍സ് കോടതിയിലും മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്തു;അതിക്രമം ജയരാജന്റെ കേസ് പരിഗണിക്കവെ

single-img
14 October 2016

court-jpg-image_-784-410വിജിലന്‍സ് പ്രത്യേക കോടതിയില്‍ മന്ത്രി ഇ.പി ജയരാജനെതിരായ കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഒരുകൂട്ടം അഭിഭാഷകര്‍ കയ്യേറ്റം ചെയ്തു. ജഡ്ജിയുടെ മുന്നില്‍ വച്ച് പോലീസുകാര്‍ നോക്കിനില്‍ക്കെയാണ് മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയും ഇറക്കിവിടുകയും ചെയ്തത്.രാവിലെ മുതല്‍ തന്നെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനായി വഞ്ചിയൂര്‍ കോടതിയില്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ 40മിനിറ്റോളം കോടതി മുറിയില്‍ തുടര്‍ന്നിരുന്നു. എന്നാല്‍ ജയരാജന്റെ കേസ് പരിഗണനക്കെടുത്തപ്പോഴാണ് ഒരു സംഘം അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടത്.
കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ഇറക്കിവിടല്‍. നടപടി ജഡ്ജി വിലക്കിയിട്ടും അഭിഭാഷകര്‍ ചെവികൊണ്ടില്ല. ഇന്ത്യന്‍ എക്‌സപ്രസ് ലേഖകന്‍ പ്രഭാതിന് മര്‍ദ്ദനമേറ്റു.വനിതാ മാധ്യമ പ്രവര്‍ത്തകരെയടക്കം കൈകാര്യം ചെയ്യുമെന്നും അഭിഭാഷകര്‍ ഭീഷണിപ്പെടുത്തി.