ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കേരളത്തിലും സുരക്ഷ ശക്തമാക്കി;എഡിഎംകെ പ്രവർത്തകൻ ജീവനൊടുക്കാൻ ശ്രമിച്ചു

single-img
5 December 2016

aiadmk-prayers_20161126_350_630
തിരുവനന്തപുരം ∙ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കേരളത്തിലും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ നിർദേശം. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ സുരക്ഷ കർശനമാക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. ഇതേത്തുടർന്ന് ശബരിമലയിൽ നിരീക്ഷണം ശക്തമാക്കി.

അതേസമയം ഇന്ന് ചെന്നൈയിലെ കോളജുകൾക്കും സ്കൂളുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മദ്രാസ്, അണ്ണാ എന്നീ സർവകലാശാലകൾക്കു കീഴിലുള്ള കോളജുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അണ്ണാ സർവകലാശാലയുടെ തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തു.

അതിനിടെ മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്‌ഥിതി മോശമായതിൽ മനംനൊന്ത് എഡിഎംകെ പ്രവർത്തകൻ ജീവനൊടുക്കാൻ ശ്രമിച്ചു. ചെന്നൈയിലെ എഡിഎംകെ ആസ്‌ഥാനത്തിനു മുന്നിലാണ് പ്രവർത്തകൻ ജീവനൊടുക്കാൻ ശ്രമിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.