അമ്മക്ക്് കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജയലളിതയ്ക്കു ആദരാഞ്ജലികളര്‍പ്പിച്ചു

single-img
6 December 2016
modi-jayaചെന്നൈ: ജയലളിതയുടെ മൃതദേഹം വിലാപയാത്ര മറീന ബീച്ചിസംസ്‌കരിച്ചു. എംജിആറിന്റെ സംസ്‌കാരം നടത്തിയ മറീനയില്‍ അദ്ദേഹത്തിന്റെ സ്മാരകത്തിനടുത്താണ് ജയയ്ക്കും അന്ത്യവിശ്രമസ്ഥലമൊരുക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജയലളിതയ്ക്കു ആദരാഞ്ജലികളര്‍പ്പിച്ചു. മൃതദേഹം
പൊതുദര്‍ശനത്തിനുവച്ചിരിക്കുന്ന രാജാജി ഭവനിലെത്തിയാണ് മോദി അന്തിമോപചാരം അര്‍പ്പിച്ചത്. രാജാജി ഭവനിലെത്തിയ മോദി, ജയലളിതയുടെ തോഴി ശശികല, മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം എന്നിവരെ കണ്ടു. അണ്ണാ ഡിഎംകെ നേതാക്കളെയും മന്ത്രിമാരെയും ആശ്വസിപ്പിച്ചതിനുശേഷമാണ് മോദി മടങ്ങിയത്.
വസതിയായ പോയസ് ഗാര്‍ഡനില്‍നിന്നു രാജാജി ഹാളിലേക്കു പുലര്‍ച്ചെ തന്നെ ഭൗതിക ശരീരം എത്തിച്ചിരുന്നു. റോഡിനിരുവശത്തും നിരവധിയാളുകളാണ് ‘തമിഴ്നാടിന്റെ അമ്മ’യെ അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയത്. രാജാജി ഹാളിലേക്ക് ആയിരക്കണക്കിന് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ എത്തി. തീര്‍ത്തും വൈകാരികമായിരുന്നു ജനങ്ങളുടെ പ്രതികരണം. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ നൂറുകണക്കിനു പൊലീസുകാര്‍ക്കു രംഗത്തിറങ്ങേണ്ടിവന്നു.
അതേ സമയം ജയലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഡല്‍ഹിയില്‍നിന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി തിരിച്ച വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തിരിച്ചുപറന്നു. വിമാനം വീണ്ടും ചെന്നൈയിലേക്കു തിരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജയയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. ജയലളിതയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും എത്തി.
നിര്യാണത്തില്‍ അനുശോചിച്ച കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഒരു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടി. ഉത്തരാഖണ്ഡ്, കര്‍ണാടക, ബിഹാര്‍ സംസ്ഥാനങ്ങളും ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ കച്ചിത്തീവിലുള്ള സെന്റ് ആന്റണീസ് പള്ളിയില്‍ നാളെ നടക്കാനിരുന്ന പെരുന്നാള്‍ ജയയോടുള്ള ആദരസൂചകമായി പിന്‍വലിച്ചു.