ദുബായിയില്‍ പുഷ്പ വിമാനവുമുണ്ടാക്കി മലയാളികള്‍ ഗിന്നസ് റെക്കോഡില്‍

single-img
7 December 2016

asiopfpiadഷാര്‍ജ: പൂമരം കൊണ്ട് കേരളത്തില്‍ കപ്പല്‍ ഉണ്ടാക്കി തരംഗം സൃഷ്ടിച്ചതിന് പുറമെ ഒര്‍ജിനലായി പൂക്കള്‍ കൊണ്ട് വിമാനം തയ്യാറാക്കിയിരിക്കുകയാണ് മൂന്നു ചെറുപ്പക്കാര്‍. ദുബായ് മിറാക്കിള്‍ ഗാര്‍ഡനില്‍ കഴിഞ്ഞയാഴ്ച ഒരു ഗിന്നസ് റെക്കോഡ് പിറന്നിരുന്നു. എമിറേറ്റ്‌സ് എ 380 വിമാനം അതേ വലുപ്പത്തിലും ആകൃതിയിലും തയാറാക്കി അതിനെ പൂക്കള്‍ കൊണ്ട് അലങ്കരിച്ചതിനാണ് ലോക റെക്കോഡ് കിട്ടിയത്.

dsc_2041സെര്‍ഫ്യുനിയ പെറ്റിയൂണിയ വര്‍ഗത്തില്‍പ്പെട്ട ഏഴുതരത്തിലുള്ള അഞ്ച് ലക്ഷം പൂക്കള്‍ കൊണ്ട് അലങ്കാരം തീര്‍ത്ത ഈ ‘പുഷ്പ’ വിമാനം കാണാന്‍ വിനോദ സഞ്ചാരികള്‍ ദുബായിലേക്ക് ഒഴുകുകയാണ്. ഈ വിസ്മയ കാഴ്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് മൂന്ന് മലയാളികളാണ് എന്ന് പറയുമ്പോള്‍ സന്തോഷിക്കാന്‍ ഏറെയുണ്ട്്.

guinessമലപ്പുറം ജില്ലയിലെ ചങ്ങരംകുളം പെരുമുക്ക് സ്വദേശി ശിഹാബുദ്ദീനും തിരൂര്‍ കല്‍പകഞ്ചേരി സ്വദേശി മുഹമ്മദ് സിറാജുദ്ദീനുമാണ് വിമാനം ഡിസൈന്‍ ചെയ്തത്. ഇതിന്റെ എന്‍ജിനിയറിങ് ജോലികള്‍ പൂര്‍ത്തികരിച്ചത് കൊല്ലം സ്വദേശിയും എന്‍ജിനിയറുമായ ശരത്‌ലാലാണ്. മിറാക്കിള്‍ ഗാര്‍ഡന്റെ ഭാഗമായ അകാര്‍ ലാന്റ് സ്‌കേപ്പിങ് ആന്‍ഡ് അഗ്രികള്‍ച്ചറിലെ ജീവനക്കാരാണ് മൂവരും.

കമ്പനി എം.ഡിയും ജോര്‍ദാന്‍ സ്വദേശിയുമായ അബ്ദുല്‍ നാസര്‍ റഹാല്‍ ഈ ദൗത്യം ഏല്‍പ്പിക്കുമ്പോള്‍ ഏറെ വെല്ലുവിളികള്‍ മുന്നിലുണ്ടായിരുന്നതായി മൂന്ന് പേരും പറഞ്ഞു. എമിറേറ്റ്‌സ് എയര്‍ ബസിന്റെ തനത് മാതൃകയാണ് ഒരുക്കേണ്ടത്. 72.9 മീറ്റര്‍ നീളവും 80.3 മീറ്റര്‍ വീതിയും 24.21 മീറ്റര്‍ ഉയരത്തിലും വേണമായിരുന്നു ഇതൊരുക്കാന്‍.

വിമാനത്തിന്റെ എന്‍ജിനിയറിങ് ജോലികളും വെല്ലുവിളി നിറഞ്ഞതായിരുന്നു. പൂവ് തെരഞ്ഞെടുക്കുന്നതില്‍പോലും അതീവ ശ്രദ്ധ ആവശ്യമായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. 24.21 മീറ്റര്‍ ഉയരത്തിലേക്ക് വെള്ളമത്തെിച്ചാലേ പൂക്കളുടെ ഭംഗി മങ്ങാതെ നിലനില്‍ക്കുകയുള്ളു. എന്നാല്‍ അതും വളരെ വിജയകരമായി പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞതോടെയാണ് ആശ്വാസമായതെന്ന് ഇവര്‍ പറയുന്നു.

180 ദിവസമാണ് വിമാനം ഒരുക്കാന്‍ വേണ്ടി വന്നത്. 200 ജോലിക്കാര്‍ ദിവസം 10 മണിക്കൂര്‍ ഇതിനായി ജോലി ചെയ്തു.

ദുബായ് ഗ്ലോബല്‍ വില്ലേജിന് സമീപത്ത് ഉയര്‍ന്ന് വരുന്ന സിറ്റി ലാന്റ് മാളിലെ രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഗാര്‍ഡന്റെ ഡിസൈന്‍ ജോലികളും ഇവരാണ് പൂര്‍ത്തികരിച്ചത്.

11,25000 ചതുരശ്ര അടിയിലാണ് ദുബായിലെ ഏറ്റവും വലിയ മാള്‍ നിര്‍മിക്കുന്നത്. 2018 ല്‍ പൂര്‍ത്തിയാകുന്ന ഈ മാളിന്റെ മധ്യത്തിലാണ് പൂന്തോട്ടം നിര്‍മിക്കുന്നത്. ജപ്പാനീസ് പൂന്തോട്ടവും ഇന്ത്യന്‍, ആഫ്രിക്കന്‍ കാടുകളും അരുവിയുമാണ് ഇതിന്റെ മുഖ്യാലങ്കാരം.

ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.