പശ്ചിമ ബംഗാളില്‍ ട്രെയിന്‍ പാളം തെറ്റി.പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

single-img
7 December 2016
whatsapp-image-2016-12-07-at-00കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഗുവാഹട്ടി ക്യാപിറ്റല്‍ എക്‌സ്പ്രസ് പാളം തെറ്റി. ബിഹാറിലെ രജേന്ദ്ര നഗറില്‍നിന്നും ഗോഹട്ടിയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പെട്ടത്. ട്രെയിന്റെ രണ്ടു ബോഗികള്‍ പാളം തെറ്റി. രണ്ടു പേര്‍ക്ക് പരിക്കേറ്റു.
പശ്ചിമ ബംഗാളിലെ അലിപുര്‍ദോര്‍ ജില്ലയിലായിരുന്നു സംഭവം. ചൊവ്വാഴ്ച രാത്രി 9.15 നാണ് അപകടം സംഭവിച്ചത്. നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.കൊല്‍ക്കയില്‍ നിന്നും 720 കിലോ മീറ്റര്‍ അകലെയാണ് അപകടമുണ്ടായത്.