ഇന്തോനേഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തില്‍ നിരവധി മരണം

single-img
7 December 2016
indonesia-earthquake-afp_650x400_71481078500ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഇന്തോനേഷ്യയിലെ ആഷ് പ്രവിശ്യയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. 24 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 12ഓളം കെട്ടിടങ്ങള്‍ തകര്‍ന്നു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
പരമാവധി ആളുകളെ അപകട സാധ്യതയെ തുടര്‍ന്ന് പ്രദേശത്തു നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. രക്ഷപ്പെട്ടവരേക്കാള്‍ കൂടുതല്‍ ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കൊല്ലപ്പെട്ടിട്ടുണ്ടാവുമെന്നും ദുരന്തനിവാരണ സേന വക്താക്കള്‍ വ്യക്തമാക്കുന്നു. തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എന്നാല്‍ വരും സമയങ്ങളില്‍ മരണസംഖ്യ ഉയര്‍ന്നേക്കാന്‍ സാധ്യതയുമുണ്ട്.
ശക്തിയേറിയ ചലനത്തിന് പിന്നാലെ 30 മിനിറ്റിനുള്ളില്‍ അഞ്ച് തവണ തുടര്‍ചലനങ്ങളുണ്ടായി. സുമാത്ര ദ്വീപിന് വടക്ക് പടിഞ്ഞാറായി കടലിനടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. അക്കെ മേഖലയിലെ ആശുപത്രികളിലെല്ലാം ഭൂകമ്പത്തില്‍പ്പെട്ടവരെ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യു.എസ് ജിയോളജിക്കല്‍ സര്‍വേ പ്രകാരം അഷെയിലെ വടക്കുകിഴക്കന്‍ തീരപ്രദേശത്ത് 17കീ.മീ വ്യാപിക്കുന്ന ഭൂചലനമാണ് ഉണ്ടായത്. അതെ സമയം സുനാമി മുന്നറിയിപ്പില്ലെന്നും അധികൃതര്‍ അറിയിച്ചു. 2004ല്‍ സുനാമിക്ക് കാരണമായ ഭൂചലനത്തില്‍ ഈ പ്രദേശവും തകര്‍ന്നിരുന്നു.