മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി 

single-img
8 December 2016

triple-talq-1അലഹബാദ് : മുത്തലാഖ് കുറെ നാളുകളായി വന്‍ ചര്‍ച്ചകള്‍ക്ക് കാരണമായി മാറിയിരുന്നു. എന്നാല്‍ മുസ്ലീം സ്്ത്രീകള്‍ക്ക് ആശ്വാസമായി മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. മുത്തലാഖ് ഭരണഘടനാനുസൃതമായ മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട മുസ്ലിം സ്ത്രീകള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാദം നടന്നുകൊണ്ടിരിക്കവേയാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി.

വ്യക്തിനിയമ ബോര്‍ഡുകള്‍ ഭരണഘടനയ്ക്ക് മുകളിലല്ല. ഭരണഘടനയ്ക്ക് വിധേയമായി മാത്രമേ ഈ വ്യക്തി നിയമ ബോര്‍ഡുകള്‍ക്ക് പ്രവര്‍ത്തിക്കാനാകൂ എന്നും കോടതി വ്യക്തമാക്കി. മുത്തലാഖിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇങ്ങനെ ഉത്തരവിട്ടിരിക്കുന്നത്.

കേസില്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. മുത്തലാഖ് മതാചാരത്തിന്റെ ഭാഗമാണെന്ന നിലപാടാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സ്വീകരിച്ചിരുന്നത്. എന്നാല്‍ മുത്തലാഖ് നിര്‍ത്തലാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

രാജ്യത്ത് മുത്തലാഖിന്റെ പേരില്‍ അനാഥരായി കുട്ടികളുമായി തെരുവിലേക്കിറങ്ങുന്ന സ്ത്രീകള്‍ക്ക് കോടതി വിധി ആശ്വാസം പകരുന്നതാണ്. നിലവില്‍ വന്‍ പ്രതിഷേധങ്ങളായിരുന്നു മുത്തലാഖിനെതിരെ ഉയര്‍ന്നു വന്നിരുന്നത്. മതത്തിന്റെ മറവില്‍ കാരണങ്ങളെന്നുമില്ലാതെ ഭാര്യയെയും മക്കളെയും ഉപേഷിക്കുന്ന രീതി നീതി നിരക്കാത്തത് തന്നെയാണ്.