സഹകരണ ബാങ്ക് പ്രതിസന്ധി: കേരള സർക്കാർ സുപ്രീം കോടതിയിലേക്ക്:പ്രധാനമന്ത്രി സമയം അനുവദിച്ചാലും ഇനി കൂടിക്കാഴ്ചയില്ലെന്ന് തോമസ് ഐസക്

single-img
8 December 2016

thomas-isaac1
സഹകരണ ബാങ്ക് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടു കേരളം സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു.സഹകരണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചാലും ഇനി പോകുന്നില്ലെന്ന് തോമസ് ഐസക് പറഞ്ഞു. അതേസമയം ശനിയാഴ്ച ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ വീണ്ടും കാണുന്നുണ്ടെന്നും ചര്‍ച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ ചര്‍ച്ചയില്‍ ഗുണമുണ്ടാകുമെന്ന് പ്രതീക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചർച്ചയ്ക്ക് സമയമില്ലെന്ന് പ്രധാനമന്ത്രി പറയുമ്പോൾ അതിന്റെ ലക്ഷ്യം വ്യക്തമാണെന്ന് തോമസ് ഐസക് പറഞ്ഞു.