ഐഎഫ്എഫ്‌കെയില്‍ ഓരോ സിനിമയ്ക്ക് മുമ്പും ദേശീയഗാനം നിര്‍ബന്ധം: വിദേശികളും എഴുന്നേറ്റ് നില്‍ക്കണമെന്ന് സുപ്രിംകോടതി

single-img
9 December 2016

national-anthem-607697

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഓരോ സിനിമയും പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് ദേശീയഗാനം നിര്‍ബന്ധമായും കേള്‍പ്പിക്കണമെന്ന് സുപ്രിംകോടതി. ഈസമയത്ത് വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ എഴുന്നേറ്റ് നില്‍ക്കണമെന്നും വിധിയില്‍ പറയുന്നു.

ഇത് വിദേശികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന വാദം ഞെട്ടിക്കുന്നതാണ്. അതേസമയം ഭിന്നശേഷിക്കാര്‍ എഴുന്നേറ്റ് നില്‍ക്കണമെന്നില്ലെന്നും കോടതി അറിയിച്ചു. സിനിമ പ്രദര്‍ശനത്തിന് മുമ്പ് ദേശീയഗാനം നിര്‍ബന്ധമാക്കിയ വിധിക്കെതിരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി നല്‍കിയ ഹര്‍ജിയിലാണ് വിധി.