വിരാട് കോഹ്‌ലിക്ക് റെക്കോര്‍ഡ് ഡബിള്‍ സെഞ്ചുറി; റെക്കോര്‍ഡുമായി ജയന്ത് യാദവും

single-img
11 December 2016

virat

മുംബൈ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം തിരുത്തി കുറിച്ചു കൊണ്ട് ഇന്ത്യന്‍ ടീം. പല റെക്കോര്‍ഡുകളും അനായാസം തട്ടി തെറിപ്പിച്ചു കൊണ്ടാണ് ഇന്ത്യ മിന്നും പ്രകടനം കാഴ്ച വെച്ചത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഇരട്ട സെഞ്ച്വുറിയാണ് കളിയുടെ നാലാം ദിവസമായ ഇന്നത്തെ പ്രത്യേകത. മാത്രമല്ല ഒണ്‍പതാമത്തെ ബാറ്റസ്മാനെടുത്ത നിലവിലെ റെക്കോര്‍ഡായ 90 റണ്‍സ് മറികടന്ന് ജയന്ത് യാദവ് 92 റണ്‍സെടുത്ത് പുറത്താവതെ മറ്റൊരു റെക്കോര്‍ഡു കൂടി ഇന്ത്യക്ക് നേടി കൊടുത്തു.

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന നാലം ടെസ്റ്റ് മത്സരത്തില്‍ ഒന്നിലധികം റെക്കോര്‍ഡുകളാണ് ഇന്ത്യ മറികടന്നിരിക്കുന്നത്. ഒരു വര്‍ഷത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വൂറി എന്ന റെക്കോര്‍ഡാണ് കോഹ്ലി നേടിയത്. ഇംഗ്ലണ്ട് 400 റണ്‍സെടുത്തപ്പോള്‍ കളി ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 579 റണ്‍സാണ് നേടിയിരിക്കുന്നത്. കോഹ്ലി 317 ബോളില്‍ 212 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുമ്പോള്‍ 181 ബോളില്‍ 92 റണ്‍സെടുത്ത് ജയന്ത് യാദവ് ഒപ്പത്തിനെപ്പം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

സുനില്‍ ഗവാസ്‌കറിന് ശേഷം ഒരു ടെസ്റ്റ് പരമ്പരയില്‍ 500 റണ്‍സ് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നേട്ടവും കോഹ്ലി സ്വന്തമാക്കി. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ഏഴിന് 451 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ ചരിത്രം അതിവേഗം മാറ്റിയെഴുതി ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിന് പുതുജീവന്‍ നല്‍കിയിയരിക്കുകയാണ് ടീം. വിജയ് (136), പൂജാര (47), ലോകേഷ് രാഹുല്‍ (27), കരുണ്‍ നായര്‍ (13), പാര്‍ഥിവ് പട്ടേല്‍ (15), ആര്‍.അശ്വിന്‍ (0), ജഡേജ(25) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ കളിയിലെ സ്‌കോര്‍.

ഉച്ചഭക്ഷണത്തിന് ശേഷം ജയന്തിന്റെ സെഞ്ചുറിയ്ക്ക് കാത്തുനിന്ന് ഡിക്ലയര്‍ ചെയ്യാനായിരിക്കും മിക്കവാറും ഇന്ത്യന്‍ ക്യാപ്റ്റന്റെ തീരുമാനം. ഇന്ന് മുഴുവന്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചാല്‍ ഒരു ദിവസം മാത്രം ശേഷിക്കുന്ന കളിയില്‍ ഇന്ത്യയ്ക്ക് സമനില മാത്രമേ പ്രതീക്ഷിക്കാന്‍ സാധിക്കൂ. അതേസമയം സമനില നേടിയാലും ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.