കോഴിവ്യാപാരികളുടെ അഹങ്കാരം അനുവദിക്കില്ല, ഇ​​​റ​​​ച്ചി​​​ക്കോ​​​ഴി​​​യു​​​ടെ ഉത്പാദനം കൂട്ടാൻ കുടുംബശ്രീയുടെ സഹകരണം തേടുമെന്നും ധനമന്ത്രി

single-img
8 July 2017

തിരുവനന്തപുരം: ജി.എസ്.ടിയുടെ പേരില്‍ വിലകൂട്ടാന്‍ അനുവദിക്കില്ലെന്നും എംആര്‍പിക്കു മുകളില്‍ വില ഈടാക്കിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്. കോഴി ഇറച്ചിക്ക് വിലകുറയുമെന്നും തിങ്കളാഴ്ച്ചയോടെ സംസ്ഥാനത്തു 87 രൂപയ്ക്ക് കോഴിയിറച്ചി ലഭ്യമാവുമെന്നും മന്ത്രി നേരെത്തെ പറഞ്ഞിരുന്നു. മാത്രമല്ല ഇതിനായി കേരളത്തിൽ ഇ​​​റ​​​ച്ചി​​​ക്കോ​​​ഴി​​​യു​​​ടെ ഉത്പാദനം കൂട്ടണമെന്നും, ഉത്പാദനം കൂട്ടാൻ കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിവ്യാപാരികളുടെ അഹങ്കാരം അനുവദിക്കില്ലെന്നും കോഴി കുഞ്ഞുങ്ങളെയും അവയുടെ തീറ്റയും സർക്കാർ നൽകുമെന്നും ഐസക്ക് കൂട്ടിച്ചേർത്തു. വി​​​ല കു​​​റ​​​യ്ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന് കോഴിവ്യാപാരികൾ  നി​​​ല​​​പാ​​​ടെ​​​ടു​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ധ​​​നമ​​​ന്ത്രി​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം.