സ്‌പൈസ് ജെറ്റില്‍ പൊട്ടിത്തെറി: പൊട്ടിത്തെറിയുടെ ആഘാതത്തിൽ അരികെ പാര്‍ക്ക് ചെയ്തിരുന്ന ഇന്‍ഡിഗോ വിമാനത്തിന്റെ വിന്‍ഡോ തകര്‍ന്ന് അഞ്ച് യാത്രക്കാര്‍ക്ക് പരിക്ക്

single-img
8 July 2017

പ്രതീകാത്മക ചിത്രം

ദില്ലി: സ്‌പൈസ് ജെറ്റിലുണ്ടായ ചെറിയ പൊട്ടിത്തെറിയെ തുടര്‍ന്ന് അരികെ പാര്‍ക്ക് ചെയ്തിരുന്ന ഇന്‍ഡിഗോ വിമാനത്തിന്റെ വിന്‍ഡോ തകര്‍ന്ന് അഞ്ച് യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇന്‍ഡിഗോ വിമാനത്തിന്റെ വലതുവശത്ത് മുന്‍ഭാഗത്തെ വിന്‍ഡോയാണ് തകര്‍ന്നതെന്നാണ് ഇന്‍ഡിഗോ വക്താക്കള്‍ പറയുന്നത്. സാരമായ പരുക്കേറ്റ അഞ്ച് യാത്രക്കാരെ വിമാനത്താവളത്തിലെ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു.

ദില്ലിയില്‍ നിന്നും മുബൈയിലേക്ക് പോകാനായി 17 ആം നമ്പര്‍ ബേയില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇന്‍ഡിഗോ വിമാനത്തിന്റെ അടുത്തേയ്ക്ക് എത്തിയ സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ വിമാനത്തിന്റെ വലത് ഭാഗത്ത് എത്തിയപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സ്‌പൈസ് ജെറ്റിന്റെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല.