പാക്‌സൈന്യം നടത്തിയ വെടിവെയ്പില്‍ ജവാനും ഭാര്യയും കൊല്ലപ്പെട്ടു;ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

single-img
8 July 2017
കാശ്മീര്‍: അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യം നടത്തിയ വെടിവെയ്പില്‍ ജവാനും ഭാര്യയും കൊല്ലപ്പെട്ടു.  രാവിലെ ആറു മണിയോടു കൂടിയാണ് യാതൊരു പ്രകോപനവുമില്ലാതെ പാക് സൈന്യം വെടിവയ്പ് നടത്തിയത്. ആക്രമണത്തില്‍ ഇവരുടെ രണ്ടു കുട്ടികള്‍ക്കും പരിക്കേറ്റതായാണ് വിവരം.
ഗുല്‍പോല്‍ മേഖലയില്‍ പാക് സൈന്യം കനത്ത ഷെല്ലാക്രമണം നടത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുകയാണ്. മേഖലയില്‍ ഇപ്പോഴും വെടിവെയ്പ് തുടരുകയാണെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെ, ബന്ദിപോരയിലെ ഹാജിന്‍ മേഖലയില്‍ തീവ്രവാദി ആക്രമണത്തില്‍ മൂന്നു ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.