അബുദാബിയില്‍ ജാക്ക്‌പോട്ടിലൂടെ ഇന്ത്യക്കാരന് സമ്മാനമായി കിട്ടിയത് എട്ടരകോടിയിലധികം രൂപ

single-img
7 August 2017

 

യുഎഇയില്‍ ഒരു നിര്‍മ്മാണ കമ്പനിയിൽ ചെക്കറായി ജോലി ചെയ്യുന്ന കൃഷ്ണംരാജു തൊകാച്ചിച്ചു എന്ന ഇന്ത്യക്കാരന് ഭാഗ്യം കടാക്ഷിച്ചു. അബുദാബി ജാക്ക്‌പോട്ടിന്റെ ബിഗ് 5 നറുക്കെടുപ്പിലൂടെയാണ് കൃഷ്ണംരാജു  തൊകാച്ചിച്ചുവിന് എട്ടരകോടിയിലധികം രൂപയുടെ സമ്മാനം ലഭിച്ചത്.

 

സാധാരണ സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റെടുക്കുക . എന്നാൽ ഇത്തവണ ഒറ്റയ്ക്ക് പണംമുടക്കിയാണ് ടിക്കറ്റെടുത്തത്. അത് ഭാഗ്യമായി എത്തിയെന്നു അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് നിരവധി വായ്പകളെടുത്തിട്ടുണ്ട്. അത് തിരിച്ചടക്കലാണ് തന്റെ ആദ്യ ലക്ഷ്യമെന്നും കൃഷ്ണംരാജു പറഞ്ഞു.