സൗദിയില്‍ വാഹനങ്ങള്‍ വാങ്ങുന്നതിനും വാടകക്കെടുക്കുന്നതിനും പുതിയ നിയമം

single-img
11 August 2017

സൗദി അറേബ്യ: സൗദിയില്‍ വാഹനം വാങ്ങുന്നതിന് പുതിയ നിയമം. വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വാഹനങ്ങള്‍ വാങ്ങുന്നതിന് അബ്ഷീറില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന നിയമമാണ് വരുന്നത്.

വാഹനങ്ങള്‍ വാടകക്കെടുക്കുന്നതിനും അബ്ഷീറില്‍ രജിസ്റ്റര്‍ചെയ്യണം. മറ്റുള്ളവരുടെ രേഖകള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ കൃത്രിമമായി വാടകക്കെടുക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. രേഖകളില്‍ പേരുള്ള ശരിയായ വൃക്തി അറിയാതെയാണ് പലപ്പോഴും വാഹനങ്ങള്‍ വാങ്ങുന്നതും വാടകക്കെടുക്കുന്നതും. ഈ സാഹചര്യത്തിലാണ് സൗദി ട്രാഫിക് വിഭാഗം പുതിയ നടപടിക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

അബ്ഷിറില്‍ രേഖപ്പെടുത്തിയ മൊബൈല്‍ഫോണില്‍ വരുന്ന ഒ.ടി.പി. നമ്പര്‍ അറിയിച്ചാല്‍ മാത്രമെ വാഹനം വാടകക്ക് കൊടുക്കുകയോ പുതുതായി വാങ്ങുവാനോ ഇനിമുതല്‍ സാധിക്കുകയുള്ളു. അതിനാല്‍ ഇനിയും അബ്ഷിര്‍ അക്കൗണ്ട് കരസ്ഥമാക്കാത്തവര്‍ എത്രയും വേഗം അബ്ശിറില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അക്കൗണ്ട് ഉണ്ടാക്കണമെന്ന് സൗദി ഗതാഗതവിഭാഗം അറിയിച്ചിട്ടുണ്ട്.