സൗദിയില്‍ നിന്ന് റീ എന്‍ട്രി വിസയില്‍ പോയവര്‍ തിരിച്ചെത്തിയില്ലെങ്കില്‍ മൂന്നു വര്‍ഷത്തേക്ക് പ്രവേശന വിലക്ക്

single-img
14 August 2017

റീ എന്‍ട്രി വിസയില്‍ സൗദിയില്‍നിന്നും നാട്ടിലേക്ക് പോയവര്‍ കാലാവധിക്കുള്ളില്‍ തിരിച്ചെത്തിയില്ലെങ്കില്‍ അത്തരക്കാര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് മറ്റൊരു സ്‌പോണ്‍സര്‍ക്കുകീഴില്‍ വീണ്ടും സൗദിയിലേക്ക് തിരിച്ചുവരാനാവില്ലെന്ന് സൗദി ജവാസാത്ത് അറിയിച്ചു.

ഇത് നേരത്തെ ഉള്ള നിയമമാണെങ്കിലും ഇത് സംബന്ധമായി വീണ്ടും നിരവധി അന്വേഷണങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് ജവാസാത്ത് വീണ്ടും വിശദീകരണം നല്‍കിയിട്ടുള്ളത്. അതേസമയം ഇങ്ങനെ റീ എന്‍ട്രി വിസയില്‍ നാട്ടിലേക്ക് പോയവര്‍ക്ക് റീ എന്‍ട്രി കാലാവധിക്കുള്ളില്‍ സൗദിയില്‍ തിരിച്ചെത്താനായില്ലെങ്കില്‍ ഏത് സ്‌പോണ്‍സറുടെ കീഴിലുള്ളപ്പോഴാണൊ റീ എന്‍ട്രി വിസയില്‍ പോയി കൃതൃ സമയത്ത് എത്താനാവാതിരുന്നത്, അതേവിസയില്‍ അതേസ്‌പോണ്‍സര്‍ക്കുകീഴില്‍ വീണ്ടും സൗദിയിലേക്ക് തിരിച്ചെത്താനാകും.

മറ്റൊരു വിസയിലാണ് സൗദിയില്‍ലേക്ക് വിണ്ടും വരാനാഗ്രഹിക്കുന്നതെങ്കില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തിനു ശേഷം മാത്രമെ സൗദിയിലേക്കുവരാന്‍ അനുമതി ലഭിക്കുകയുള്ളു. ഒരു സ്‌പോണ്‍സറിനു കിഴില്‍ ജോലിനോക്കവെ ശമ്പളകൂടുതലുള്ള മറ്റൊരു സ്‌പോണ്‍സറെ ലക്ഷ്യമിട്ട് പുതിയ വിസയിലെത്തുമ്പോള്‍ ആദ്യത്തെ സ്‌പോണ്‍സര്‍ക്ക് ഭീമമായ നഷ്ടമാണ് ഉണ്ടാവുന്നത്. ഇതില്ലാതാക്കാനും ഇങ്ങിനെ പുതിയ വിസയിലെത്തുന്നത് നിരുത്സാഹപ്പെടുത്തുന്നതിനുമാണ് ഇത്തരത്തിലുള്ള നിയമം കര്‍ശനമാക്കിയിട്ടുള്ളത്.