തുരന്തോ എക്‌സ്പ്രസ് പാളം തെറ്റി

single-img
29 August 2017

കല്യാണ്‍: മഹാരാഷ്ട്രയിലെ തിട്വാലയില്‍ തുരന്തോ എക്‌സ്പ്രസ് പാളം തെറ്റി. നാഗ്പൂര്‍-മുംബൈ തുരന്തോ എക്‌സ്പ്രസ് തീവണ്ടിയുടെ എന്‍ജിനും അഞ്ചു ബോഗികളുമാണ് പാളം തെറ്റിയത്. നിരവധിപ്പേര്‍ക്കു പരിക്കേറ്റു. കനത്ത മഴയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ ബസുകളും മറ്റും അയച്ചതായി സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു.