സിന്ധുവിന്റെ മധുരപ്രതികാരം: കൊറിയന്‍ ഓപ്പണ്‍ കിരീടം പി.വി സിന്ധുവിന്

single-img
17 September 2017

കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനലില്‍ ജപ്പാന്‍ താരത്തെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തി ഇന്ത്യയുടെ പി.വി. സിന്ധു കിരീടം ചൂടി. ഒരു മണിക്കൂറും 50 മിനുട്ടും നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു കിരീടം ചൂടിയത്.

സ്‌കോര്‍: 22-20,11-21,21-18. സിന്ധുവിന്റെ മൂന്നാം സൂപ്പര്‍ സീരീസ് കിരീടമാണിത്. ലോക ബാഡ്മിന്റനിലെ ഏറ്റവും ഉയര്‍ന്ന സീഡുകാര്‍ ഏറ്റുമുട്ടുന്നതും ബാഡ്മിന്റന്‍ വേള്‍ഡ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തുന്നതുമായ ചാംപ്യന്‍ഷിപ്പാണു സൂപ്പര്‍ സീരീസ്. ഒളിംപിക്‌സും ലോകചാംപ്യന്‍ഷിപ്പും കഴിഞ്ഞാല്‍ ബാഡ്മിന്റന്റെ വലിയ വേദിയാണിത്.