യുഎഇയില്‍ കാറില്‍ യാത്ര ചെയ്യുന്നവര്‍ ജാഗ്രതൈ!: പിന്‍ സീറ്റിലുള്ളവര്‍ കൂടി സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ ‘പിടിവീഴും’

single-img
17 September 2017

അബുദാബി: അബുദാബിയില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഒരുങ്ങി ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ്. വാഹനത്തിലെ മുഴുവന്‍ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നാണ് പരിഷ്‌കരിച്ച യുഎഇ ട്രാഫിക് നിയമപ്രകാരം പറയുന്നത്.

വാഹനാപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഗുരുതരമായി പരുക്കേറ്റ് മരണം വരെ സംഭവിക്കാവുന്ന സാഹചര്യം ഇല്ലാതാക്കാന്‍ ഒരുപരിധി വരെ സീറ്റ് ബെല്‍റ്റ് സഹായകമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ വാഹനാപകട സമയത്ത് മരണ തോത് 40 മുതല്‍ 50ശതമാനം വരെ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്.

പിന്‍ സീറ്റിലുള്ളവര്‍ കൂടി സീറ്റ് ബെല്‍റ്റ് ധരിക്കുന്നതു മൂലം മരണ സംഖ്യ 25 ശതമാനം മുതല്‍ 75ശതമാനം വരെ കുറയ്ക്കാന്‍ ആകുമെന്നാണ് ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികളുടെ വിലയിരുത്തല്‍. നേരത്തെ ഡ്രൈവര്‍ സീറ്റ്‌ബെല്‍റ്റ് ധരിച്ചിട്ടില്ലെങ്കില്‍ ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം 400 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് മാര്‍ക്കുമാണ് ഡ്രൈവര്‍ക്കുള്ള ശിക്ഷ.

ജൂലായ്,ഓഗസ്റ്റ് മാസങ്ങളില്‍ നടത്തിയ നിരീക്ഷണത്തില്‍ 2394 നിയമലംഘനങ്ങലാണ് പൊലീസ് രേഖപ്പെടുത്തിയത്.