ഇത്തിഹാദ് എയര്‍ലൈന്‍സ് നാല് മണിക്കൂര്‍ പറത്തി ആറ് വയസുകാരന്‍ ചരിത്രംകുറിച്ചു: പൈലറ്റിനെ വിമാനംപറത്താന്‍ പഠിപ്പിച്ച ആ കൊച്ചുമിടുക്കന്‍ യഥാര്‍ത്ഥത്തില്‍ പൈലറ്റായി: വീഡിയോ വൈറല്‍

single-img
13 October 2017

അബുദാബി: പൈലറ്റിനെ വിമാനംപറത്താന്‍ പഠിപ്പിച്ച ആ കൊച്ചുമിടുക്കന്‍ യഥാര്‍ത്ഥത്തില്‍ പൈലറ്റായി. ഇത്തിഹാദ് എയര്‍ലൈന്‍സിന്റെ വിമാനമാണ് ആറ് വയസുകാരന്‍ പയ്യന്‍ നാല് മണിക്കൂര്‍ പറത്തി ചരിത്രത്തിലേക്ക് പറന്നുകയറിയത്.

ഒരാഴ്ചമുന്‍പ് അബുദാബിയില്‍നിന്ന് മൊറോക്കോയിലേക്ക് പറന്ന ഇത്തിഹാദ് വിമാനത്തില്‍ വച്ച് പൈലറ്റുമാരെ വിമാനം പറത്തലിന്റെ സാങ്കേതികവശങ്ങള്‍ പറഞ്ഞ് പഠിപ്പിച്ച ആറു വയസ്സുകാരനായ ആദം മുഹമ്മദ് അമീറിന്റെ വീഡിയോ വൈറലായിരുന്നു.

പൈലറ്റാകാന്‍ മോഹിക്കുന്ന ആ ബാലന്റെ സ്വപ്നങ്ങള്‍ക്ക് ഇത്തിഹാദ് എയര്‍വേസ് ചിറക് നല്‍കുകയായിരുന്നു ഇന്നലെ. ഇത്തിഹാദിന്റെ പൈലറ്റ് യൂണിഫോമിലെത്തിയ ആദമിനെ പൈലറ്റ് സമീറും സംഘവും മുഴുവന്‍ കാബിന്‍ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കോക്പിറ്റിലേക്ക് ആനയിച്ചത്.

എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കിയും, ഉപകരണങ്ങള്‍ യഥാസമയം പ്രവര്‍ത്തിപ്പിച്ചും ആദം വിമാനം പറത്തി. ഇടക്ക് സഹപൈലറ്റിനുള്ള നിര്‍ദേശങ്ങളും നല്‍കി. ആദം വിമാനം പറത്തുന്ന ദൃശ്യവും ഇത്തിഹാദ് എയര്‍ലൈന്‍സ് മാധ്യമങ്ങളുമായി പങ്കുവെച്ചു.