ആലുവയില്‍ ലോറിയിടിച്ച് മൂന്ന് തൊഴിലാളികള്‍ മരിച്ചു
13 October 2017
ആലുവയിൽ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ ലോറിയിടിച്ച് മരിച്ചു. മെട്രോ നിർമാണത്തിന്റെ ഭാഗമായി ഗതാഗതം നിയന്ത്രിച്ചവരാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം. അപകടമുണ്ടാക്കിയ ലോറി നിർത്താതെ പോയി.
ഒരു ടാങ്കര്‍ ലോറിയാണ് ഇടിച്ചതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. അപകടം വരുത്തിയ ലോറി കണ്ടെത്താനായി പോലീസ് അന്വേഷണം തുടങ്ങി.