ഐവറി കോസ്റ്റിൽ വിമാനം കടലിൽ തകർന്നു വീണു നാല് പേർ മരിച്ചു

single-img
14 October 2017

അബിദ്ജാൻ: ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിൽ വിമാനം കടലിൽ തകർന്ന് വീണ് നാല് പേർ മരിച്ചു. രാജ്യത്തെ പ്രധാന നഗരമായ അബിദ്ജാനിലെ അന്താരാഷ്ട്രി വിമാനത്താവളത്തിന് സമീപമാണ് ചരക്ക് വിമാനം കടലിൽ തകർന്നു വീണത്.

സുരക്ഷ ഉദ്യോഗസ്ഥർ രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തു. വിമാനത്തിന്‍റെ കുറെ ഭാഗം തകർന്ന് കരയിൽ വീണുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിലാണ് അപകടമുണ്ടായത്.

കനത്ത മഴയും കാറ്റും മിന്നലും സ്ഥലത്തുണ്ടായിരുന്നു. മോശം കാലാവസ്ഥയാണ് വിമാനം അപകടത്തിൽപെടാൻ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.