ഖത്തറിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതി: 63 മീറ്റര്‍ മേല്‍പ്പാലം നിര്‍മിച്ചത് വെറും 24 മണിക്കൂര്‍ കൊണ്ട്

single-img
15 October 2017

ഖത്തറിന്റെ മുഖച്ഛായ മാറ്റുന്ന ദോഹ മെട്രോ റെയില്‍ പ്രൊജക്ടിന്റെ ഭാഗമായാണ് ഇരുപത്തിനാല് മണിക്കൂര്‍ കൊണ്ട് മേല്‍പ്പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഖത്തറിന്റെ സ്‌കൈലൈന്‍ എന്നറിയപ്പെടുന്ന വെസ്റ്റ്‌ബേയില്‍ ഖത്തര്‍ പെട്രോളിയം സിറ്റിക്ക് സമീപമാണ് 63 മീറ്റര്‍ മേല്‍പ്പാലം നിര്‍മിച്ചത്.

പണി പൂര്‍ത്തിയാക്കി തമീം അല്‍മജ്ദിന്റെ കൂറ്റന്‍ ബോര്‍ഡുകള്‍ പാലത്തില്‍ സ്ഥാപിക്കുകയും ചെയ്തു. വെസ്റ്റ്‌ബേ മെട്രോ സ്റ്റേഷനില്‍ നിന്ന് ഖത്തര്‍ പെട്രോളിയം സിറ്റിയിലേക്ക് നടന്ന് പോകാന്‍ പാകത്തിലാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.

ഗതാഗതവാര്‍ത്താ വകുപ്പ് മന്ത്രാലയമാണ് ട്വിറ്ററിലൂടെ മേല്‍പ്പാല നിര്‍മാണം പുറത്ത് വിട്ടത്. മെട്രോയുമായി ബന്ധപ്പെട്ട് ദോഹയുടെ വിവിധ ഭാഗങ്ങളില്‍ ഖത്തര്‍ റെയില്‍ മേല്‍പ്പാലങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍ ഇരുപത്തിനാല് മണിക്കൂര്‍ എന്ന ലക്ഷ്യത്തോടെ ഒരു മേല്‍പ്പാലം നിര്‍മിക്കുന്നത് ആദ്യമായാണ്.