അജ്മാനില്‍ വസ്ത്രനിര്‍മാണ ശാലയില്‍ വന്‍ തീപിടിത്തം

single-img
17 October 2017

അജ്മാനിലെ വ്യവസായ മേഖലയില്‍ വസ്ത്രനിര്‍മാണശാലയുടെ ഗോഡൗണില്‍ വന്‍ തീപിടിത്തം. ഒട്ടേറെ കടകളും ഗോഡൗണുകളും സ്ഥിതി ചെയ്യുന്നതിനു സമീപമാണ് തീപിടിത്തം ഉണ്ടായത്. അജ്മാന്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് ആളപായം ഉള്‍പ്പെടെ വന്‍ ദുരന്തം ഒഴിവായി.

പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്‌നിശമനസേനാംഗങ്ങള്‍ മൂന്നുമിനിറ്റിനകം സംഭവസ്ഥലത്ത് എത്തി രണ്ടു മണിക്കൂര്‍ കൊണ്ടാണ് തീ പൂര്‍ണമായും അണച്ചത്.