കേരളത്തിലെ ആറു ട്രെയിനുകള്‍ നവംബര്‍ ഒന്നുവരെ വൈകി ഓടുമെന്ന് റെയില്‍വേ

single-img
20 October 2017

മലബാര്‍ മേഖലയിലെ റെയില്‍പാളങ്ങളില്‍ എഞ്ചിനീയറിങ് ജോലി നടക്കുന്നതിനാല്‍ കേരളത്തിലെ ആറു എക്‌സ്പ്രസ് ട്രെയിനുകള്‍ നവംബര്‍ ഒന്നുവരെയുളള ദിവസങ്ങളില്‍ വൈകി ഓടുമെന്ന് റെയില്‍വേ അറിയിച്ചു. പാലക്കാട് റെയില്‍വേ ഡിവിഷന് കീഴില്‍ വിവിധ സ്ഥലങ്ങളിലായാണ് എന്‍ജിനീയറിങ് ജോലികള്‍ പുരോഗമിക്കുന്നത്.

പളളിപ്പുറത്തിനും ഷൊര്‍ണൂരിനും മധ്യേ ജോലി നടക്കുന്നതിനാല്‍ മംഗളുരു നാഗര്‍കോവില്‍ പരുശുറാം എക്‌സ്പ്രസ് 120 മിനുറ്റും, ലോക്മാന്യതിലക് തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് 60 മിനിറ്റും വൈകും.

എറണാകുളത്തു നിന്നുളള ഹസ്രത്ത് നിസാമുദീന്‍ എക്‌സ്പ്രസ് 70 മിനിറ്റും, നാഗര്‍കോവില്‍ മംഗളുരു സെന്‍ട്രല്‍ ഏറനാട് എക്‌സ്പ്രസ് 60 മിനിറ്റും വൈകിയോടും.

ഫറൂഖിനും കടലുണ്ടിക്കും മധ്യേ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കോഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി 75 മിനിറ്റ്. കോയമ്പത്തൂര്‍ മംഗളുരു ഇന്റര്‍സിറ്റി 60 മിനിറ്റ് എന്നിങ്ങനെയാണ് വൈകിയോടുന്ന ട്രെയിനുകളും സമയവും.