യു.എ.ഇയില്‍ പ്രവാസികള്‍ക്ക് തൊഴില്‍ വിസ ലഭിക്കാന്‍ അടുത്തമാസം മുതല്‍ പുതിയ നിയമം

single-img
9 January 2018

യു.എ.ഇയില്‍ തൊഴില്‍വിസക്ക് അപേക്ഷിക്കുന്നവര്‍ ഇനി മുതല്‍ നാട്ടിലെ സര്‍ക്കാരും, യു.എ.ഇ വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തിയ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. യു.എ.ഇ മന്ത്രിസഭ കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ ഉത്തരവ് പ്രകാരം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടേതാണ് പുതിയ തീരുമാനം.

അടുത്തമാസം നാല് മുതല്‍ നിബന്ധന പ്രാബല്യത്തില്‍ വരും. ജന്‍മനാട്ടിലെ ഭരണകൂടമോ, തൊഴില്‍വിസക്ക് അപേക്ഷിക്കുന്ന വ്യക്തി അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ താമസിക്കുന്ന രാജ്യത്തെ സര്‍ക്കാരോ ആണ് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്.

യു.എ.ഇ നിവാസികളുടെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി വ്യക്തമാക്കി. എന്നാല്‍, സന്ദര്‍ശകവിസക്കും, ടൂറിസ്റ്റ് വിസക്കും സ്വഭാവസര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.