വർക്കലയിൽ പുലി ഇറങ്ങിയതായി അഭ്യൂഹം; കോളജിനും സ്കൂളിനും അവധി
11 January 2018
കൊല്ലം: വർക്കലയിൽ പുലി ഇറങ്ങിയതായി അഭ്യൂഹം. വ്യാഴാഴ്ച രാവിലെ എസ്എൻ കോളജിനു സമീപത്താണ് നാട്ടുകാർ പുലിയെ കണ്ടത്.
പോലീസും വനംവകുപ്പും പുലിയ്ക്കായി തെരച്ചിൽ നടത്തുകയാണ്. സംഭവത്തെ തുടർന്ന് എസ്എൻ കോളജിനും സ്കൂളിനും അവധി നൽകിയിട്ടുണ്ട്.