നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ പരാതിയില്‍ അന്വേഷണമില്ല

single-img
19 January 2018

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചോര്‍ന്നെന്ന പ്രതി ദിലീപിന്റെ പരാതി അന്വേഷിക്കേണ്ടതില്ലെന്ന് കോടതി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കുറ്റപത്രം ചോർന്നത് ഗൗരവമായി കാണുന്നതായി ചൂണ്ടിക്കാട്ടിയ കോടതി, അന്വേഷണ ഉദ്യോഗസ്ഥൻ ബിജു പൗലോസിനെ താക്കീത് ചെയ്തു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കിയാണു പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. പൊലീസാണു കുറ്റപത്രം ചോര്‍ത്തിയതെന്നും ഇതു ദുരുദ്ദേശപരമാണെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം എന്നുമായിരുന്നു ദിലീപിന്റെ ആവശ്യം.കേസിന്റെ പ്രത്യേകതകള്‍ പരിഗണിച്ച്‌ അടച്ചിട്ട കോടതിയിലായിരുന്നു നടപടിക്രമങ്ങള്‍.

കേസിനെ ബാധിക്കുമെന്നുള്ളത് കൊണ്ട് മാധ്യമങ്ങള്‍ കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാതിരിക്കുന്നതാകും നല്ലതെന്നും കോടതി നിരീക്ഷിച്ചു.