വിഴിഞ്ഞം പദ്ധതി പ്രതിസന്ധിയിൽ; അദാനി പോർട്സ് സിഇഒ രാജിവച്ചു

single-img
19 January 2018

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖനിര്‍മാണത്തിന് തിരിച്ചടിയായി അദാനി പോര്‍ട്ട്സിന്റെ സി.ഇ.ഒ സന്തോഷ് മഹോപാത്ര രാജിവച്ചു.

പദ്ധതിയുടെ മെല്ലെപ്പോക്കില്‍ മനംമടുത്താണ് രാജിയെന്നാണ് സൂചന. വ്യക്തിപരമായ കാരണങ്ങളാണ് രാജിവെക്കാന്‍ കാരണമെന്നാണ് വിശദീകരണം.ഇക്കാര്യത്തേക്കുറിച്ച് പ്രതികരിക്കാൻ അദാനി പോർട്സ് അധികൃതർ തയാറായിട്ടുമില്ല.