സൗദിയില്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് നിരോധനം

single-img
2 March 2018


സൗദിയില്‍ വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് നിരോധനം. ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് വഴിയും മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് സൗദി ഭരണകൂടം നിയന്ത്രണം കൊണ്ടുവന്നത്. ബ്ലൂടൂത്ത് വഴിയും ഹെഡ് സെറ്റ് വഴിയും സംസാരിക്കുമ്പോള്‍ ഡ്രൈവറുടെ ശ്രദ്ധ മാറാന്‍ സാധ്യത ഏറെയാണ്.

അതുകൊണ്ട് തന്നെ വാഹനമോടിക്കുമ്പോള്‍ ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിച്ചു ഫോണില്‍ സംസാരിക്കുന്നതും കുറ്റകരമാണ്. കഴിഞ്ഞ വര്‍ഷം മാത്രം ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതു മൂലം എണ്‍പതിനായിരത്തോളം വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ സാഹചര്യത്തിലാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ തീരുമാനിച്ചത്.