കുവൈത്തില്‍ നിന്ന് പ്രവാസി അധ്യാപകരെ പിരിച്ചുവിടുന്നു

single-img
4 March 2018

കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ വിവിധ ഭാഷകള്‍ പഠിപ്പിക്കുന്ന വിദേശികളായ നൂറ് കണക്കിന് അധ്യാപകരെ പിരിച്ച് വിടാനുള്ള നടപടികള്‍ ആരംഭിച്ചു. മാര്‍ച്ചില്‍ത്തന്നെ നോട്ടീസ് നല്‍കാനാണ് തീരുമാനം. മാനവ വിഭവശേഷി വകുപ്പ് ഈ നിര്‍ദ്ദേശം വകുപ്പുമേധാവികള്‍ക്ക് നല്‍കി.

മുപ്പത് വര്‍ഷമായി ജോലി ചെയ്യുന്ന സൂപ്പര്‍വൈസര്‍ തസ്തികയിലുള്ളവരും പിരിച്ചുവിടല്‍ പട്ടികയില്‍ പെടുന്നു. എന്നാല്‍ സിറിയയിലെ രാഷ്ട്രീയ, സാമൂഹിക സാഹചര്യം കണക്കിലെടുത്ത് സിറിയന്‍ വംശജരായ അധ്യാപകരെ പിരിച്ചുവിടുന്നതല്ല. ഇസ്ലാമിക് സ്റ്റഡീസ്, കമ്പ്യൂട്ടര്‍ സ്റ്റഡീസ്, സയന്‍സ്, ഹ്യുമാനിറ്റീസ്, മാത്തമാറ്റിക്‌സ്, അറബിക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രൈമറി, സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരും പിരിച്ചുവിടല്‍ പട്ടികയിലുണ്ട്.

അതേസമയം സ്വദേശിവത്കരണ നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ വിവിധ വിഷയങ്ങള്‍ പഠിപ്പിക്കുന്ന വിദേശികളായ അധ്യാപകരുടെ പട്ടിക സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി ഫാത്തിമ അല്‍കന്തരിയോട് ആവശ്യപ്പെട്ടു.