അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്: സമ്മാനത്തുക 12 കോടി രൂപ

single-img
5 March 2018


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്. തിരുവനന്തപുരം വെട്ടുകാട് സ്വദേശി തന്‍സിലാസ് ബിബിയന്‍ ബാബുവിന് 030202 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇന്ത്യന്‍ രൂപയില്‍ 12.40 കോടി രൂപ വരും ഒന്നാം സമ്മാനത്തുക.

ലോട്ടറിയടിച്ചെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് തന്‍സിലാസ് ബാബു പ്രതികരിച്ചു. വിവരമറിഞ്ഞപ്പോള്‍ ആരെങ്കിലും തമാശ കാണിച്ചതാകുമെന്നാണ് വിചാരിച്ചത്. പറഞ്ഞറിയിക്കാനാകാത്തത്ര സന്തോഷമുണ്ട്. സൗഭാഗ്യത്തില്‍ യുഎഇയ്ക്കും ഭരണാധികാരികളോടും നന്ദിയുണ്ടെന്ന് തന്‍സിലാസ് ബാബു പറഞ്ഞു.

57 കാരനായ തന്‍സിലാസ് ദുബായ് എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ 26 വര്‍ഷമായി ജോലി ചെയ്തു വരികയാണ്. അതേസമയം ദി സൂപ്പര്‍ സീരീസ് 189ല്‍ നറുക്കെടുപ്പ് നടന്ന എട്ടു സമ്മാനത്തുകകളില്‍ ഏഴും ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചത്. കഴിഞ്ഞ മാസം നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളി യുവാവിനും സുഹൃത്തുക്കള്‍ക്കും ഏകദേശം 17കോടി രൂപ (10 ദശലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചിരുന്നു.