ഹാദിയക്ക് മുസ്ലീമായി ജീവിക്കാമെന്ന് അച്ഛന്‍ അശോകന്‍ സുപ്രീംകോടതിയില്‍

single-img
6 March 2018

ന്യൂഡല്‍ഹി: ഹാദിയ മുസ്ലിമായി ജീവിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് അച്ഛന്‍ അശോകന്‍ സുപ്രീംകോടതിയില്‍. കോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലത്തിലാണ് അശോകന്‍ നിലപാട് വ്യക്തമാക്കിയത്. തന്റെ ഭാര്യ ഒരു ഹിന്ദുമത വിശ്വാസിയാണ്.

താനൊരു നിരീശ്വരവാദിയാണ്. മകള്‍ ഇസ്ലാമില്‍ വിശ്വസിക്കുന്നതില്‍ എതിര്‍പ്പൊന്നുമില്ല. പക്ഷേ മകള്‍ തീവ്രവാദികളുടെ പിടിയില്‍ അകപ്പെടുന്നത് തടയണമെന്നും അശോകന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഹാദിയയെ യമനിലേക്ക് തട്ടിക്കൊണ്ടു പോയി ലൈംഗിക അടിമയാക്കാനായിരുന്നു നീക്കമെന്നും അശോകന്‍ ആരോപിച്ചു.

ഹാദിയ കേസില്‍ എന്‍.ഐ.എ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് സുപ്രിംകോടതി വിശദമായി പരിശോധിക്കണമെന്നും അശോകന്‍ ആവശ്യപ്പെട്ടു. കേസ് വ്യാഴാഴ്ച സുപ്രിംകോടതി വീണ്ടും പരിഗണിക്കും.