കണ്ണൂരില്‍ ലോറിയുടെ പിന്നില്‍ വാനിടിച്ച് മൂന്നു പേര്‍ മരിച്ചു

single-img
6 March 2018

കണ്ണൂര്‍ ചാല ബൈപാസില്‍ ടിപ്പര്‍ ലോറിയും ഓമ്‌നി വാനും കൂട്ടിയിടിച്ചു മൂന്നു മരണം. പുലര്‍ച്ചെ അഞ്ചരയ്ക്കാണ് അപകടം. തെങ്കാശി സ്വദേശികളായ രാമര്‍ (35), ചെല്ല ദുരൈ (45), കുത്താംലിഗം (70) എന്നിവരാണ് മരിച്ചത്. ചാല നട്ടാല്‍ ബൈപ്പാസിന് അരികില്‍ നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിക്കു പിന്നില്‍ കണ്ണൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന ഓമ്‌നി വാന്‍ ഇടിക്കുകയായിരുന്നു. അഗ്‌നിശമന സേന എത്തിയാണു മൃതദേഹങ്ങള്‍ പുറത്തെടുത്തത്.