സന്ദര്‍ശകര്‍ക്ക് കൗതുക കാഴ്ചകള്‍ സമ്മാനിച്ച് അബുദാബിയിലെ ആര്‍ട്ട് വേള്‍ഡ് പ്രദര്‍ശനം

single-img
8 March 2018


അബുദാബി: സന്ദര്‍ശകര്‍ക്ക് കൗതുക കാഴ്ചകള്‍ സമ്മാനിച്ച് അബുദാബിയിലെ ആര്‍ട്ട് വേള്‍ഡ് പ്രദര്‍ശനം. അബുദാബി വേള്‍ഡ് ട്രേഡ് സെന്റര്‍ മാളിലാണ് പ്രദര്‍ശനം നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ സൃഷ്ടികളാണ് പ്രദര്‍ശനത്തിലുള്ളത്.

മരത്തിലും, മണ്ണിലും, ഇരുമ്പിലും, കല്ലിലും തീര്‍ത്ത വേറിട്ട ശില്‍പ്പങ്ങള്‍ എല്ലാം ഇവിടെയുണ്ട്. മുന്നൂറ് മുതല്‍ ലക്ഷങ്ങള്‍ വിലയുള്ള സൃഷ്ടികളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇത് സ്വന്തമാക്കാനും സന്ദര്‍ശകര്‍ക്ക് അവസരമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗത്തുള്ള കലാകാരന്മാരെ പരിചയപ്പെടുത്തുക എന്നതിനോടൊപ്പം പുതു തലമുറയില്‍ കലാവാസന വളര്‍ത്തുക എന്ന ലക്ഷ്യവും പ്രദര്‍ശനത്തിനുണ്ട്.

ഇതിനായി കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വ്യത്യസ്ത കലാ മേഖലകളില്‍ പരിശീലനവും ഇവിടെ നല്‍കുന്നു. ദിവസവും വ്യത്യസ്ത സമയങ്ങളിലാണ് പരിശീലന പരിപാടി. മുതിര്‍ന്നവര്‍ക്കും പ്രത്യേക പരിശീലന ക്‌ളാസുകള്‍ ഉണ്ട്. രാവിലെ പത്തുമുതല്‍ വൈകുന്നേരം പത്തുവരെയാണ് പ്രദര്‍ശനം നടക്കുന്നത്.