കളിക്കുന്നതിനിടെ ചൂടുവെള്ളം ദേഹത്തുവീണ് ഒന്നര വയസ്സുകാരന്‍ മരിച്ചു

single-img
8 March 2018

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വെല്‍കം മേഖലയിലാണ് സംഭവം. നാലു ദിവസങ്ങള്‍ക്കുമുന്‍പാണ് കുട്ടിയുടെ ദേഹത്ത് വെള്ളം വീണത്. ബക്കറ്റില്‍ ചൂടുവെള്ളം എടുത്തുവച്ച സ്ഥലത്തേക്ക് കുട്ടി എത്തുകയായിരുന്നു. അബദ്ധത്തില്‍ എങ്ങനെയോ ബക്കറ്റ് തെന്നിമറിഞ്ഞ് കുട്ടിയുടെ ദേഹത്തേക്ക് ചൂടുവെള്ളം വീണു.

പൊള്ളലേറ്റതിനെത്തുടര്‍ന്ന് കുട്ടിയെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നു മരിച്ചു. അതേസമയം, പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്നു കുടുംബം ആവശ്യപ്പെട്ടതിനാല്‍ മൃതദേഹം വിട്ടുകൊടുത്തു.