പ്രവാസികള്‍ക്ക് സൗജന്യ യാത്രാ ടിക്കറ്റുമായി നോര്‍ക്ക

single-img
10 March 2018

അഞ്ചുവര്‍ഷത്തിലേറെയായി വിദേശത്തു തന്നെ കഴിയുന്ന പ്രവാസിക്കു കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പിന്റെ സൗജന്യ യാത്രാ ടിക്കറ്റ് പ്രയോജനപ്പെടുത്തി നാട്ടിലേക്കു മടങ്ങാം. പലര്‍ക്കും പദ്ധതിയെക്കുറിച്ച് ധാരണയില്ലാത്തതു കൊണ്ട് ഇത് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ല.

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ സഹായിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആവഷ്‌കരിച്ചിരിക്കുന്ന പദ്ധതിയാണിത്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ ഇതിനു വേണ്ടി രജിസ്‌ട്രേഷന്‍ ഓണ്‍ലൈനയായിട്ട് വേണം നിര്‍വഹിക്കാന്‍.

ഈ രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ നാട്ടിലേക്ക് വരാനുള്ള തടസ്സം അനുഭവപ്പെട്ടതിന്റെ കാരണം, പ്രവാസിയായി കഴിയുന്ന രാജ്യം, പാസ്‌പോര്‍ട്ട് നമ്പര്‍, പ്രവാസി ഐഡി കാര്‍ഡ് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും നോര്‍ക്കയുടെ http://demo.norkaroots.net/applyticket.a-spx വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

നോര്‍ക്ക വകുപ്പ് അപേക്ഷ പരിശോധിച്ചു നടപടികള്‍ സ്വീകരിക്കും. അപേക്ഷയിലെ കാര്യങ്ങള്‍ തൃപ്തികരമാണെങ്കില്‍ വിമാന ടിക്കറ്റ് അനുവദിക്കുകയും ചെയ്യും.