നടി സിന്ധു മേനോനും സഹോദരനും എതിരെ കേസ്

single-img
10 March 2018

വായ്പയെടുത്തു തിരിച്ചടയ്ക്കാതെ തട്ടിപ്പു നടത്തിയതിനു നടി സിന്ധു മേനോനും സഹോദരനുമെതിരെ പൊലീസ് കേസെടുത്തു. ബെംഗളൂരു ആര്‍എംസി യാര്‍ഡ് പൊലീസാണു കേസെടുത്തത്. ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് 36 ലക്ഷം വാഹനവായ്പയെടുത്തു തിരിച്ചടിച്ചില്ലെന്നാണു പരാതി.

ബാങ്കിന്റെ പരാതിയെത്തുടര്‍ന്നാണു നടപടി. സിന്ധുവിന്റെ സഹോദരന്‍ മനോജ് കാര്‍ത്തികേയന്‍, നാഗശ്രീ ശിവണ്ണ, ഇന്ദിര മേനോന്‍, സുധ രാജശേഖര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയോ എന്നതില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. സിന്ധു ഇപ്പോള്‍ യുകെയിലാണു താമസം.