തമിഴ് നാട്ടില്‍ അനധികൃത സ്വത്ത് സമ്പാദനം;ജേക്കബ്​ തോമസ്​ ബിനാമിയെന്ന്​ കോടതി

single-img
11 March 2018

കൊച്ചി: ഡി.ജി.പി ജേക്കബ് തോമസ്​ ബിനാമിയാണെന്ന്​ എറണാകുളം ജ്യൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി. ജേക്കബ്​ തോമസ്​ ബിനാമി സ്വത്ത് കൈവശംവെച്ചെന്ന പരാതി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.
തമിഴ്നാട്ടിലെ രാജപാളയത്ത് അനധികൃതമായി സ്വത്ത് കൈവശം വച്ചെന്ന കേസ് ഫെബ്രുവരി 17ന് പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. രാജപാളയം താലൂക്കിലെ സേത്തൂര്‍ വില്ലേജില്‍ 50 ഏക്കറിലുള്ള അല്‍ഫോണ്‍സോ മാവിന്‍തോട്ടം വാങ്ങിയത് സ്വത്ത് വിവരത്തില്‍ മറച്ചു വച്ചെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം സ്വദേശി ടി.ആര്‍.വാസുദേവന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.

ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന് കമ്പനി ഡയറക്ടറാവാന്‍ നിയമം അനുവദിക്കുന്നില്ല. മാത്രമല്ല, സര്‍ക്കാരിന് നല്‍കിയ സ്വത്ത് വിവരങ്ങളില്‍ നിന്ന് ഈ വിവരങ്ങള്‍ മറച്ചുവെച്ചുവെന്നും പരാതിയില്‍ പറയുന്നു. ഇത് ബിനാമി ഇടപാടാണെന്ന് നിരീക്ഷിച്ച കോടതി ജേക്കബ് തോമസിനെ ബിനാമി ദാറെന്ന് വിശേഷിപ്പിച്ചു. പക്ഷേ സ്വകാര്യ അന്യായത്തില്‍ ജേക്കബ് തോമസിനെതിരെ കേസെടുക്കാനാവില്ലെന്ന്​ കോടതി അറിയിച്ചു.പ്രോസിക്യൂട്ട് ചെയ്യാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സി​​ന്റെ അനുമതി വേണ്ടതിനാല്‍ കോടതി ഹരജി തള്ളി.