തളിപ്പറമ്പില്‍ എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു

single-img
11 March 2018

കണ്ണൂർ: തളിപ്പറന്പിൽ എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു. തളിപ്പറന്പ് സ്വദേശി കിരണിനാണ് കുത്തേറ്റത്. തൃച്ചംബരം ഉത്സവത്തിനിടെയാണ് സംഭവമുണ്ടായത്. കിരണിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കിരണിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നാണ് വിവരം. നെഞ്ചില്‍ ഗുരുതരമായ മുറിവാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തൃച്ചംബരം ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങവെ മൂന്നുമണിയോടുകൂടി സമീപത്തെ ആര്‍എസ്എസ് കാര്യാലയത്തിന് അടുത്തുവെച്ചാണ് എന്‍ വി കിരണിനും കൂടെയുള്ളവര്‍ക്കും നേരെ ആക്രമണമുണ്ടായത്.ആക്രമണം നടത്തിയത് ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് സിപിഎമ്മിന്റെ ആരോപണം.