അലാവുദ്ധീന് ജോലിക്കിടയില്‍ വിശ്രമമില്ല: പകരം കൃഷിയിടം സംരക്ഷിക്കും: യുഎഇയില്‍ വ്യത്യസ്തനായി ഒരു പ്രവാസി യുവാവ്

single-img
12 March 2018

അബുദാബിയിലെ ഒരു കെട്ടിടത്തിന്റെ കാവല്‍ക്കാരനായ തമിഴ്‌നാട് സ്വദേശി അലാവുദ്ധീന്‍ എപ്പോഴും തിരക്കിലാണ്. ജോലിക്കിടയില്‍ വിശ്രമമെല്ലാം കൃഷിയിടം സംരക്ഷിക്കല്‍ തന്നെ. മാവ്, തുളസി, കറ്റാര്‍ വാഴ, മുരിങ്ങ, പാല, തുടങ്ങി വിവിധ തരത്തിലുള്ള ഇലച്ചെടികള്‍, ഔഷധ സസ്യങ്ങള്‍ ഇങ്ങനെ നീളുന്നു അലാവുദ്ദീന്റെ തോട്ടത്തിലുള്ള ഇനങ്ങള്‍.

അലാവുദ്ധീന്‍ തന്റെ പന്ത്രണ്ടു വര്‍ഷത്തെ പ്രയത്‌ന ഫലമായി നിര്‍മ്മിച്ചതാണ് ഈ ചെറിയ കൃഷിയിടം. വളരെ ചെറിയ സ്ഥലത്ത് അത്രയും ജൈവ വൈവിധ്യം നിലനിര്‍ത്താനും പരിപാലിക്കാനും അലാവുദ്ദീന്‍ സദാ ശ്രമിക്കുന്നു. പരിപൂര്‍ണ്ണ പിന്തുണയുമായി അലാവുദ്ദീന്റെ മുതലാളിയും കൂടെ ഉണ്ട്.

ചൂട് കൂടിയതോടെ കൂടുതല്‍ കരുതല്‍ വേണമെന്ന് അലാവുദ്ധീന്‍ പറയുന്നു. ഏറെ പ്രയാസപ്പെട്ട് സൃഷ്ടിച്ച ഈ കൊച്ചുകാട്ടില്‍ പുതിയ ചെടികളൊന്നും വെക്കാന്‍ സ്ഥലമില്ല എന്നതാണ് ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ ദുഃഖം. അലാവുദ്ധീന്റേത് അത്ഭുത കൃഷിത്തോട്ടം അല്ലെങ്കിലും, അദ്ധേഹത്തിന്റെ പ്രതീക്ഷകളും സന്തോഷവുമെല്ലം ഇവിടമാണ്.