രക്തസമ്മര്‍ദവും പ്രമേഹവും മാറ്റാനുള്ള ‘അദ്ഭുത മരുന്ന്’ തട്ടിപ്പ്: സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ‘വണ്ടര്‍ ഡ്രഗ്ഗി’നെതിരെ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യമന്ത്രാലയം

single-img
13 March 2018

അബുദാബി: രക്തസമ്മര്‍ദവും പ്രമേഹവും ലൈംഗിക ക്ഷമതക്കുറവും മാറ്റി പൂര്‍ണ ആരോഗ്യം പ്രദാനംചെയ്യുമെന്ന അവകാശവാദത്തോടെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ‘വണ്ടര്‍ ഡ്രഗ്ഗി’നെതിരേ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യമന്ത്രാലയം.

ന്യൂസീലന്‍ഡില്‍ നിര്‍മിച്ച ഈ മരുന്നിനെപ്പറ്റി പ്രചരിക്കുന്ന വിവരണങ്ങള്‍ പൂര്‍ണമായും തെറ്റാണ്. ഇതിന്റെ ഇനവിവരണങ്ങള്‍ അശാസ്ത്രീയമാണെന്നും മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും, ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് മരുന്ന് കാരണമായേക്കാമെന്നും മന്ത്രാലയം മുന്നറിയിപ്പുനല്‍കി.

1395 ദിര്‍ഹമാണ് ഈ മരുന്നിന്റെ വില. കലമാന്റെ ഭ്രൂണത്തില്‍നിന്നുള്ള ഭാഗങ്ങള്‍കൂടി ചേര്‍ത്താണ് മരുന്ന് നിര്‍മിച്ചിരിക്കുന്നത് എന്ന തരത്തിലാണ് ഇതേപ്പറ്റിയുള്ള ഓഡിയോ വിശദീകരണം. ഇത് വാങ്ങി ഉപയോഗിക്കുന്നവര്‍ വലിയ അപകടം ക്ഷണിച്ചുവരുത്തുകയാണെന്ന് ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ ഹുസൈന്‍ അല്‍ അമീരി പറഞ്ഞു.